നെയ്യാറ്റിന്‍കരയില്‍ അയല്‍വാസികള്‍ക്കിടയിലെ തര്‍ക്കം; ഒരാളെ കുത്തിക്കൊലപ്പെടുത്തി
Thursday, March 20, 2025 3:35 PM IST
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിക്കൊലപ്പെടുത്തി. മാവിളക്കടവ് സ്വദേശി ശശി ആണ് മരിച്ചത്.
ഇയാളുടെ അയല്‍വാസിയായ മണിയനാണ് ആക്രമണം നടത്തിയത്. പ്രതി നിലവിൽ ഒളിവിലാണ്.
ശശിയും മണിയനും തമ്മില്‍ കാലങ്ങളായി വസ്തുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ കേസ് കോടതിയില്‍ നടക്കുകയാണ്. തര്‍ക്കം പരിഹരിക്കുന്നതിനുള്ള കോടതി നടപടിയുടെ ഭാഗമായി റവന്യു ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം അളക്കാൻ എത്തിയിരുന്നു.
ഇതിനിടയിലുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. മരിച്ച ശശിയുടെ മൃതദേഹം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.