ഇരുമ്പനത്ത് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഗതാഗതം സ്തംഭിച്ചു
Thursday, March 20, 2025 3:18 PM IST
കൊച്ചി: ഇരുമ്പനത്ത് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. പെട്രോൾ നിറച്ച ടാങ്കർ ലോറി ഇരുമ്പനത്തെ പ്ലാന്റിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ബസ് ഇടിക്കുകയായിരുന്നു. ഒരു ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. ഇതേതുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
അപകടത്തെ തുടർന്നു ഇരുമ്പനത്തുനിന്ന് കളമശേരിയിലേക്കുള്ള പാതയിൽ അഞ്ച് കിലോമീറ്ററിലേറെ വാഹന ഗതാഗതം സ്തംഭിച്ചു. പിന്നീട് ക്രെയിനെത്തിച്ച്ച ടാങ്കർ ലോറി മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.