വൈക്കത്ത് വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Thursday, March 20, 2025 3:18 PM IST
വൈക്കം: ഉള്ളൂര്‍ ഇറുമ്പയത്ത് വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ശാരദാവിലാസം എന്ന വീട്ടിലാണ് ഒരാഴ്ചത്തോളം പഴക്കമുള്ള മൃതദേഹം കണ്ടത്.
വീട്ടുടമസ്ഥരായ ദമ്പതികള്‍ ബന്ധുവീട്ടില്‍ പോയി ഒരാഴ്ച കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഇവരുടെ മുപ്പതുകാരനായ മകന്റെ മൃതദേഹമാകാം കണ്ടെത്തിയതെന്ന് സംശയിക്കുന്നുണ്ട്.
എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്.