അങ്കമാലിയില്‍ അനധികൃതമായി താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍
Thursday, March 20, 2025 12:40 PM IST
കൊച്ചി: എറണാകുളം അങ്കമാലിയില്‍ അനധികൃതമായി താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍. മുനീറുള്‍ മുല്ല (30), അല്‍ത്താഫ് അലി (27) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും 2017 മുതല്‍ കേരളത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. ഇതിനായി ഇരുവരും വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.