തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ചയെ തുരത്തി
Thursday, March 20, 2025 12:21 PM IST
തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ചയെ തുരത്തി ജില്ലാ ഭരണകൂടം. പുലർച്ചെ തേനീച്ച കൂട് നശിപ്പിക്കുകയായിരുന്നു. പെസ്റ്റ് കൺട്രോൾ വിഭാഗത്തിന്റെ സഹായത്തോടെയാണ് തേനീച്ചക്കൂട് ഒഴിവാക്കിയത്.
കഴിഞ്ഞ രണ്ടുദിവസം കളക്ടറേറ്റിൽ എത്തിയവർക്ക് തേനീച്ചയുടെ കുത്ത് ഏറ്റിരുന്നു. കളക്ടറേറ്റില്‍ ബോംബ് ഭീഷണിയ്ക്ക് പിന്നാലെ പരിശോധനയ്ക്കായി ബോംബ് സ്ക്വാഡും പോലീസും കളക്ടറേറ്റിലേക്ക് എത്തി പരിസരത്ത് വ്യാപകമായ പരിശോധന നടക്കുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം ഉണ്ടായത്.
ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും കളക്ടറേറ്റ് ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പടെ തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.