ആശമാരുടേത് അനാവശ്യവും രാഷ്ട്രീയപ്രേരിതവുമായ സമരം: മന്ത്രി പി. രാജീവ്
Thursday, March 20, 2025 12:01 PM IST
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെയും അങ്കണവാടി വർക്കർമാരുടെയും സമരം അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ. സർക്കാരിന് പറയാനുള്ള കാര്യങ്ങളും ഉറപ്പും സമരക്കാരോട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. നജീബ് കാന്തപുരമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ വിഷയം സഭയിൽ ഉന്നയിച്ചത്. കേന്ദ്രസർക്കാരിന്റെ പേര് പറഞ്ഞ് ന്യായമായ അവകാശങ്ങൾ പോലും സർക്കാർ നിഷേധിക്കുകയാണെന്ന് പ്രതിപക്ഷം സഭയിൽ പറഞ്ഞു.
എന്നാൽ, പരിതാപകരമായ അടിയന്തര പ്രമേയ നോട്ടീസാണ് സഭയിൽ പ്രതിപക്ഷ അംഗം നൽകുകയും അവതരിപ്പിക്കുകയും ചെയ്തതെന്ന് മന്ത്രി രാജീവ് പ്രതികരിച്ചു.