കളമശേരി കോളജില്‍ കഞ്ചാവ് എത്തിയത് ഒഡീഷയില്‍നിന്ന്
Thursday, March 20, 2025 11:18 AM IST
കൊച്ചി: കളമശേരി പോളിടെക്നിക് കോളജിലെ മെൻസ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് എറണാകുളത്തെ വന്‍ ലഹരിസംഘമെന്ന് പോലീസിന്റെ കണ്ടെത്തല്‍. പിടിയിലായ അഹിന്ത മണ്ടല്‍, സൊഹൈല്‍ എന്നിവര്‍ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികളെന്നാണ് പോലീസ് കണ്ടെത്തല്‍.
എറണാകുളം നഗരം, കളമശേരി, ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന. കഞ്ചാവ് എത്തിക്കുന്നത് ഒഡീഷയില്‍ നിന്നാണെന്നും പോലീസ് കണ്ടെത്തി.
നേരത്തെ പിടിയിലായ ഷാലിഖിനാണ് ഇതര സംസ്ഥാന കഞ്ചാവ് മാഫിയയുമായി നേരിട്ട് ബന്ധമുള്ളത്.