ഓക്സിജൻ മാസ്കിന്റെ സഹായമില്ലാതെ ശ്വസിക്കുന്നു; മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
Thursday, March 20, 2025 10:12 AM IST
വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. ഓക്സിജൻ മാസ്കിന്റെ സഹായമില്ലാതെ മാർപാപ്പയ്ക്ക് ശ്വസിക്കാൻ കഴിയുന്നുണ്ടെന്ന് വത്തിക്കാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി തുടരും. ശ്വാസകോശ അണുബാധ കുറഞ്ഞിട്ടുണ്ടെന്നും എന്നാൽ പൂർണമായും മാറിയിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുന്പ് പ്രാർത്ഥനയിലിരിക്കുന്ന മാർപാപ്പയുടെ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിരുന്നു.