ആലുവയിൽ പതിമൂന്നുകാരനെ കാണാതായി; പോലീസ് അന്വേഷണം തുടങ്ങി
Thursday, March 20, 2025 9:05 AM IST
കൊച്ചി: ആലുവയിൽ പതിമൂന്നുകാരനെ കാണാതായതായി പരാതി. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർഥിയായ തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകൻ അൽത്താഫ് അമീനെയാണ് കാണാതായത്. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ കുട്ടി പിന്നീട് തിരികെ വന്നില്ല. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
നിലവിൽ കുട്ടിയുടെ ഫോൺ സ്വിച്ച് ഓഫാണ്. കുട്ടി ലഹരി മാഫിയയുടെ കൈയിൽ പെട്ടിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിച്ചുവരികയാണ്. കുടുംബാംഗങ്ങളുടെയും സ്കൂൾ അധികൃതരുടേയും മൊഴി പോലീസ് ശേഖരിച്ചുവരികയാണ്.