ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം; ആസാം സ്വദേശി പിടിയിൽ
Thursday, March 20, 2025 7:25 AM IST
മലപ്പുറം: ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ പിടിയിൽ. ആസാം സ്വദേശി ഗുൽസാം ആണ് പിടിയിലായത്.
സംഭവം കൊലപാതകമാണ് എന്ന നിഗമനത്തിലാണ് പോലീസ്. ബുധനാഴ്ച രാത്രി 12 ഓടെയാണ് അപകടമുണ്ടായത്.
യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റിയിറക്കിയതായി നാട്ടുകാർ പറയുന്നു.