നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ പ്രതി പിടിയിൽ
Thursday, March 20, 2025 6:32 AM IST
മലപ്പുറം: കാറില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാറുടമ കരുവാരകുണ്ട് പുത്തനഴി സ്വദേശി തെങ്ങിന്‍തൊടി മുഹമ്മദ് ഫൈസലിനെ(45)യാണ് പോലീസ് പിടികൂടിയത്.
കരുവാരകുണ്ട് പുത്തനഴി കവലയിലെ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. നാലായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഇയാളില്‍ നിന്നും പിടികൂടിയിരുന്നു.
കാറില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയതിന് മുമ്പും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.