ഹെറോയിനും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
Thursday, March 20, 2025 12:44 AM IST
കൽപ്പറ്റ: ഹെറോയിനും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. വയനാട്ടിലെ കൽപ്പറ്റയിൽ ആണ് സംഭവം.
കൊണ്ടോട്ടി സ്വദേശികളായ എം. മുഹമ്മദ് ആഷിഖ് (31), ടി. ജംഷാദ് (23), തിരൂരങ്ങാടി സ്വദേശി ടി. ഫായിസ് മുബഷിർ (30) എന്നിവരാണ് പിടിയിലായത്. ഒരു ഗ്രാം ഹെറോയിനും, 50 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു.
മയക്കുമരുന്നുകൾ കടത്തിക്കൊണ്ട് വരാൻ ഉപയോഗിച്ച കാറും, മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിച്ച മൊബൈൽ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.