സ്കൂളിൽ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദിച്ചു; യുവാവ് അറസ്റ്റിൽ
Wednesday, March 19, 2025 11:41 PM IST
തിരുവനന്തപുരം: സ്കൂളിൽ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല ഹരിഹരപുരം സെന്റ് തോമസ് യുപി സ്കൂളിൽ അതിക്രമം നടത്തിയ തോണിപ്പാറ സ്വദേശി രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം. രണ്ട് യുവാക്കളോടൊപ്പം സ്കൂളിൽ എത്തിയ അക്രമി സ്കൂൾ വിദ്യാർഥികളുമായി പുറത്തേക്ക് പോകാൻ തയാറായി നിന്ന കാറിന്റെ ചില്ലുകൾ അടിച്ച് തകർത്തു. പിന്നീട് വിദ്യാർഥികളുടെ മുന്നിലിട്ട് ഹെഡ്മാസ്റ്ററെ ആക്രമിച്ചു.
ആക്രമണ ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിന്തുടർന്നാണ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു.