ഗുണ്ടാ ആക്രമണം; അച്ഛനും മകനും വെട്ടേറ്റു
Wednesday, March 19, 2025 11:24 PM IST
തൃശൂർ: അച്ഛനെയും മകനെയും ഗുണ്ടകൾ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. തൃശൂർ തിരുത്തിപറമ്പിലുണ്ടായ സംഭവത്തിൽ തിരുത്തിപറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റൗഡി ലിസ്റ്റിൽ പേരുള്ള രതീഷും സംഘവുമാണ് ഇരുവരെയും ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.