ടിപ്പറിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം
Wednesday, March 19, 2025 10:50 PM IST
കോട്ടയം: ടിപ്പർ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. മണർകാട് ഐരാറ്റുനട പാലത്തിന് സമീപത്തുവച്ച് ബുധനാഴ്ച വൈകുന്നേരം ആറിനുണ്ടായ അപകടത്തിൽ കരുനാഗപ്പള്ളി സ്വദേശി എൻ.മുഹമ്മദ് അൽത്താഫ് (19) ആണ് മരിച്ചത്.
പുതുപ്പള്ളി തലപ്പാടി എസ്എംഇ കോളജിലെ രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയാണ് എൻ.മുഹമ്മദ് അൽത്താഫ്. മുന്നിൽ പോയ കാറിനെ മറികടക്കുമ്പോൾ സ്കൂട്ടർ ടിപ്പറിലിടിക്കുകയായിരുന്നു.
ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണർകാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.