ശംഭു അതിർത്തിയിലെ കർഷകരെ ബലം പ്രയോഗിച്ച് നീക്കി
Wednesday, March 19, 2025 10:19 PM IST
ന്യൂഡൽഹി: കർഷക സമരത്തിന്റെ ഭാഗമായി ശംഭു അതിർത്തിയിൽ സമരം ചെയ്യുന്നവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കർഷകർ താത്കാലികമായി നിർമിച്ച ഷെഡ്ഡുകള്‍ പൊളിച്ചുനീക്കിയാണ് പോലീസ് നടപടി.
പഞ്ചാബ് പോലീസിന്റെ നടപടിയെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു. പഞ്ചാബ് സർക്കാർ ആർഎസ്എസിനും ബിജെപിക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായിയെന്നും കിസാൻ മോർച്ച പ്രതികരിച്ചു.
അറസ്റ്റ് ചെയ്തു നീക്കിയ പ്രതിഷേധക്കാരെ പാട്യാല ബഹാദൂർ പോലീസ് ട്രെയിനിംഗ് സെന്ററിലേക്ക് മാറ്റി. സമരം തുടങ്ങി ഒരു വർഷത്തിനുശേഷമാണ് ശംഭു അതിർത്തി തുറക്കാൻ കഴിഞ്ഞത്.