ഛേത്രി തിരിച്ചെത്തി; ഇന്ത്യയ്ക്ക് മിന്നും ജയം
Wednesday, March 19, 2025 10:01 PM IST
ഷില്ലോംഗ്: സുനിൽ ഛേത്രി അന്തരാഷ്ട്ര ഫുട്ബാളിലേക്ക് തിരിച്ചുവന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. സൗഹൃദ മത്സരത്തില്‍ മാലദ്വീപിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകർത്താണ് നീലപ്പട വിജയം ആഘോഷിച്ചത്.
മികച്ച അറ്റാക്കിംഗ് കാഴ്ച വെച്ച ഇന്ത്യ തുടക്കം മുല് തന്നെ നല്ല അവസരങ്ങള്‍ സൃഷ്ടിച്ചു. 34-ാം മിനിറ്റില്‍ രാഹുല്‍ ഭേക്കെ, 66-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോ, 76-ാം മിനിറ്റില്‍ ഛേത്രി എന്നിവരാണ് ഇന്ത്യയ്ക്കായി വലകുലുക്കിയത്.
ഇന്ത്യൻ ടീം നായകനായിരുന്ന സുനിൽ ഛേത്രി കഴിഞ്ഞ ജൂണിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ പരിശീലകൻ മനോളോ മാർക്വേസിന്റെ അഭ്യർഥന മാനിച്ചാണ് താരം അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചെത്തിയത്.