ഷി​ല്ലോം​ഗ്: സു​നി​ൽ ഛേത്രി ​അ​ന്ത​രാ​ഷ്ട്ര ഫു​ട്ബാ​ളി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ മാ​ല​ദ്വീ​പി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് ത​ക​ർ​ത്താ​ണ് നീ​ല​പ്പ​ട വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.

മി​ക​ച്ച അ​റ്റാ​ക്കിം​ഗ് കാ​ഴ്ച വെ​ച്ച ഇ​ന്ത്യ തു​ട​ക്കം മു​ല്‍ ത​ന്നെ ന​ല്ല അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു. 34-ാം മി​നി​റ്റി​ല്‍ രാ​ഹു​ല്‍ ഭേ​ക്കെ, 66-ാം മി​നി​റ്റി​ല്‍ ലി​സ്റ്റ​ണ്‍ കൊ​ളാ​സോ, 76-ാം മി​നി​റ്റി​ല്‍ ഛേത്രി ​എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യ്ക്കാ​യി വ​ല​കു​ലു​ക്കി​യ​ത്.

ഇ​ന്ത്യ​ൻ ടീം ​നാ​യ​ക​നാ​യി​രു​ന്ന സു​നി​ൽ ഛേത്രി ​ക​ഴി​ഞ്ഞ ജൂ​ണി​ൽ അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ളി​ൽ നി​ന്ന് വി​ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​രി​ശീ​ല​ക​ൻ മ​നോ​ളോ മാ​ർ​ക്വേ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് താ​രം അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.