അനുമതിയില്ലാതെ ആനയെ എഴുന്നള്ളിച്ചു; നടപടിയുമായി വനംവകുപ്പ്
Wednesday, March 19, 2025 9:13 PM IST
കോഴിക്കോട്: ബാലുശേരി പൊന്നാരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിൽ അനുമതിയില്ലാതെ ആനയെ എഴുന്നള്ളിച്ചതിൽ നടപടിയുമായി വനംവകുപ്പ്.
ബാലുശേരി ഗജേന്ദ്രൻ എന്ന ആനയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രം ഭാരവാഹികൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് കളക്ടർക്ക് കൈമാറുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.