ലഹരി ഉപയോഗം കൂടുന്നു; ടർഫുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി
Wednesday, March 19, 2025 7:34 PM IST
മലപ്പുറം: യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടി വരുന്ന പശ്ചാത്തത്തിൽ ടർഫുകൾക്ക് പോലീസ് സമയ നിയന്ത്രണം ഏർപ്പെടുത്തി. മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിലാണ് നിയന്ത്രണം.
വ്യാഴാഴ്ച മുതൽ രാത്രി 12 വരെ മാത്രമെ ടർഫുകൾക്ക് പ്രവർത്തനാനുമതിയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ടർഫ് ഉടമകളുടെയും പോലീസിന്റെയും യോഗത്തിലാണ് തീരുമാനം. രാത്രി കാലങ്ങളിൽ ടർഫുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്നും നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.