എംഡിഎംഎ; നിയമ വിദ്യാർഥി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
Wednesday, March 19, 2025 7:11 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയുമായി നിയമ വിദ്യാർഥി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കാരോട് ബൈപ്പാസിൽ നടത്തിയ പരിശോധനയിൽ വള്ളക്കടവ് സ്വദേശിയായ സിദ്ദിഖ് ( 34) പാറശാല സ്വദേശി സൽമാൻ (23) എന്നിവരാണ് പിടിയിലായത്.
അറസ്റ്റിലായ സൽമാൻ നിയമ വിദ്യാർഥിയാണെന്നും ഇവരിൽനിന്ന് 21 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തെന്നും എക്സൈസ് സംഘം പറഞ്ഞു. രണ്ടുദിവസം മുമ്പ് ബംഗളൂരുവിൽ എത്തിയ സിദ്ദിഖ് എംഡിഎംഎ വാങ്ങിയശേഷം റോഡ് മാർഗം നാഗർകോവിൽ എത്തുകയായിരുന്നു.
തുടർന്ന് സൽമാൻ ബൈക്കിൽ സിദ്ദിഖിനെ കൂട്ടിക്കൊണ്ട് വരുന്നതിനിടയിലാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.