എയർഗണ്ണുമായി ഉത്സവത്തിനെത്തി യുവാവ്; കേസെടുത്ത് പോലീസ്
Wednesday, March 19, 2025 4:01 PM IST
പാലക്കാട്: തൃത്താലയിൽ ഉത്സവാഘോഷത്തിനിടെ എയര്‍ഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്. ഉത്സവാഘോഷ കമ്മിറ്റിയില്‍പ്പെട്ട ദില്‍ജിത്താണ് എയര്‍ഗണുമായി അഭ്യാസ പ്രകടനം നടത്തിയത്.
പട്ടാമ്പി വേങ്ങശേരി പൂരത്തിനിടെയാണ് സംഭവം. തോക്ക് കസ്റ്റഡിയിലെടുത്ത തൃത്താല പോലീസ് ദിൽജിത്തിനെ കേസെടുത്തശേഷം വിട്ടയച്ചു.
തൃത്താല കോക്കാട് സെന്ററില്‍ വച്ചാണ് യുവാവിന്റെ കൈയിലുള്ള തോക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് എയര്‍ഗണ്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഉത്സവത്തിനിടെ എയര്‍ഗണ്‍ പ്രദര്‍ശിപ്പിച്ചതിനും എയര്‍ഗണ്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്.