വീണ്ടും ആശ കൊടുത്ത്...ആശാ വർക്കർമാരെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
Wednesday, March 19, 2025 2:44 PM IST
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോ-ഓർഡിനേറ്ററുമായുള്ള ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ആശാ വർക്കർമാരെ ചർച്ചയ്ക്കു വിളിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നിനാണ് ചർച്ച. ആരോഗ്യമന്ത്രിക്കു പുറമേ ആരോഗ്യ സെക്രട്ടറിയും സ്റ്റേറ്റ് എൻഎച്ച്എം ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും.
ഓണറേറിയം 21,000 രൂപയിലേക്ക് വർധിപ്പിക്കുക എന്നതാണ് ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യം. ഇൻസെന്റീവിന്റെ മാനദണ്ഡങ്ങൾ പൂർണമായും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ആശാ വർക്കർമാർ ഉന്നയിക്കുന്നുണ്ട്.