കൊല്ലത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാക്കൾ പിടിയിൽ
Wednesday, March 19, 2025 12:25 PM IST
കൊല്ലം: ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പിടിയിലായത്.
38 കഞ്ചാവ് ചെടിയും 10.5 കിലോ കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. കഞ്ചാവ് നട്ടുവളർത്തിയ സംഭവത്തിൽ മനീഷാണ് മുഖ്യപ്രതി. അഖിൽ കുമാർ കൂട്ടാളിയാണെന്നും പോലീസ് പറഞ്ഞു.
മനീഷ് നേരത്തെ എംഡിഎംഎ കേസിലെ പ്രതിയാണ്. എംഡിഎംഎ കേസ് അന്വേഷിച്ച് എത്തിയപ്പോഴാണ് തോട്ടം കണ്ടെത്തിയത്. പരിശോധനയ്ക്ക് എത്തിയപ്പോൾ നായയെ തുറന്നു വിട്ടുവെന്നും പോലീസ് പറഞ്ഞു.