കൊല്ലത്ത് രണ്ടര വയസുകാരനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി
Wednesday, March 19, 2025 12:18 PM IST
കൊല്ലം: കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍കുട്ടി ആദി എന്നിവരാണ് മരിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. വീട്ടിനുള്ളിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.
കട്ടിലിന് മുകളിൽ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് അറിയില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. അതേസമയം ഇവർക്ക് കടുത്ത സാന്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായാണ് വിവരം.