നിരവധി കേസുകളിലെ പ്രതി ട്രെയിൻതട്ടി മരിച്ചനിലയിൽ
Wednesday, March 19, 2025 11:20 AM IST
അമ്പലപ്പുഴ: നിരവധി കേസുകളിലെ പ്രതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര പനച്ചുവട് സ്വദേശി വീരപ്പൻ ഷൈജു എന്നറിയപ്പെടുന്ന ഇമ്മാനുവലി (33)നെയാണ് മരിച്ച നിലയിൽ കണ്ടത്.
ഇന്നു രാവിലെ വീടിന് സമീപമുള്ള പനച്ചുവട് റെയിൽവേ ക്രോസിന് സമീപമാണ് മൃതദേഹം കണ്ടത്. കുടുംബ വഴക്കിനെത്തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പോലീസ് അറിയിച്ചത്.