വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ കേസ്
Wednesday, March 19, 2025 10:52 AM IST
തൃശൂർ: സിപിഎം കയ്പമംഗലം ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്.
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബി.എസ്. ശക്തീധരന് എതിരെ കയ്പമംഗലം പോലീസ് കേസെടുത്തത്. നാല് വർഷം മുമ്പ് വിദ്യാഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.