തിരുവനന്തപുരം കളക്ട്രേറ്റിലെ തേനീച്ച ആക്രമണം; അടിയന്തര യോഗം വിളിച്ച് കളക്ടർ
Wednesday, March 19, 2025 10:11 AM IST
തിരുവനന്തപുരം: തിരുവനന്തപുരം കളക്ട്രേറ്റിലെ തേനീച്ച ആക്രമണത്തില്‍ അടിയന്തര യോഗം വിളിച്ച് കളക്ടര്‍. സിവില്‍ സ്റ്റേഷന് വളപ്പിലുള്ള മൂന്ന് തേനീച്ചക്കൂടുകളും നശിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം യോഗത്തില്‍ പങ്കെടുക്കും.
ചൊവ്വാവ്ച കളക്ട്രേറ്റിലെ ബോംബ് ഭീഷണിയിൽ പരിശോധന നടക്കുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. പരിശോധന നടക്കുന്നതിനിടെ കളക്ട്രേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയായിരുന്നു.
തേനീച്ചയുടെ ആക്രമണത്തിൽ സബ് കളക്ടർ ഒ.വി. ആല്‍ഫ്രഡ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കും വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. തേനീച്ചയുടെ കുത്തേറ്റ നിരവധിപേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 200ഓളം പേർക്ക് കുത്തേറ്റെന്നാണ് വിവരം.