കളമശേരി പോളിടെക്നികിലെ ലഹരിക്കേസ്; കഞ്ചാവെത്തിച്ച രണ്ട് പേര് അറസ്റ്റില്‍
Wednesday, March 19, 2025 10:03 AM IST
കൊച്ചി: കളമശേരി പോളിടെക്നികിലെ ലഹരിക്കേസില്‍ കൂടുതല്‍ പേര് അറസ്റ്റില്‍. കാമ്പസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാരാണ് പിടിയിലായത്.
പശ്ചിമ ബംഗാള്‍ സ്വദേശികളായ സൊഹൈല്‍ ഷേഖ്(24), എഹിന്ത മണ്ഡല്(26), എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചയാണ് ഇവര്‍ പിടിയിലായത്. നേരത്തേ പിടിയിലായവര്‍ നല്കിയ മൊഴിയില്‍നിന്നാണ് ഇവരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
ഇവരെ ചോദ്യം ചെയ്യുന്നത് വഴി മറ്റ് കോളജുകളിലേക്കുള്ള ലഹരി വ്യാപനത്തെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.