വാഹന പരിശോധനയ്ക്കിടെ പോലീസിനു നേരെ ആക്രമണം; ഗ്രേഡ് എസ്ഐയ്ക്ക് പരിക്ക്
Wednesday, March 19, 2025 9:07 AM IST
തിരുവനന്തപുരം: പാപ്പനംകോട് പരിശോധനയ്ക്കിടെ പോലീസ് വാഹനത്തിന് നേരെ ആക്രമണം. കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഗ്രേഡ് എസ്ഐയ്ക്ക് പരിക്കേറ്റു.
അക്രമികൾ ലഹരി കേസിലും പ്രതികളാണ്. ആക്രമണ സമയത്തും പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കരിമഠം സ്വദേശികളായ പ്രതികളെ നേമം പോലീസ് അറസ്റ്റ് ചെയ്തു.