ബിഹാർ കോൺഗ്രസ് അധ്യക്ഷനായി രാജേഷ് കുമാറിനെ നിയമിച്ചു
Wednesday, March 19, 2025 6:07 AM IST
പാറ്റ്ന: ബിഹാറിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷനായ രാജേഷ് കുമാറിനെ നിയമിച്ചു. അഖിലേഷ് പ്രസാദ് സിംഗിന് പകരക്കാരനായാണ് നിയമനം.
രാജേഷ് കുമാർ എംഎൽഎയും അഖിലേഷ് പ്രസാദ് സിംഗ് രാജ്യസഭാ എംപിയുമാണ്. സ്ഥാനമൊഴിയുന്ന പിസിസി പ്രസിഡന്റ് ഡോ. അഖിലേഷ് പ്രസാദ് സിംഗ് എംപിയുടെ സംഭാവനകളെ പാർട്ടി വിലമതിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിൽ പാർട്ടി കാര്യങ്ങളുടെ ചുമതലക്കാരനായി കൃഷ്ണ അല്ലവാരുവിനെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മാറ്റം.