ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ
Wednesday, March 19, 2025 12:21 AM IST
കണ്ണൂർ: ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. കണ്ണൂർ വാടിക്കൽ സ്വദേശി ഫാസിൽ ആണ് പിടിയിലായത്.
14 ഗ്രാം കഞ്ചാവുമായാണ് ഫാസിൽ പിടിയിലായത്. പഴയങ്ങാടി പോലീസാണ് ഫാസിലിനെ പിടികൂടിയത്. മാട്ടൂൽ, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ "ധീര' എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തകനാണ് ഫാസിൽ.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നൂറിലധികം അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാണ് യുവാവ് എന്നും , ഇയാൾ പിടിക്കപ്പെട്ടത്തോടെ കൂടുതൽ രഹസ്യ സ്വഭാവമ്മുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്നും കൂട്ടായ്മ അറിയിച്ചു.