വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനെതിരെ അമ്മ മൊഴി നൽകി
Tuesday, March 18, 2025 11:15 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതിക്കെതിരെ അമ്മ മൊഴി നൽകി. അഫാൻ ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിപ്പിച്ചെന്നും പിന്നീട് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചെന്നും ഷെമി പോലീസിന് മൊഴി നൽകി.
കുടുംബത്തിന് 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും ഇത് ഭർത്താവിന് അറിയില്ലെന്നും ഷെമിയുടെ മൊഴിയിൽ പറയുന്നു. സംഭവ ദിവസം 50,000 രൂപ കടം തിരികെ നൽകണമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവീട്ടിൽ ഉൾപ്പെടെ മകനുമായി പോയി. അധിക്ഷേപങ്ങൾ കേട്ടത് മകന് സഹിച്ചില്ല.
ഇതിന് ശേഷമാണ് അഫാൻ ആക്രമിച്ചത്. മക്കളുമൊത്ത് ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. യൂ ട്യൂബിൽ ഇളയമകനെ കൊണ്ട് പലതും സെർച്ച് ചെയ്യിച്ചുവെന്നും ഷെമി മൊഴി നൽകി. കിളിമാനൂർ എസ്എച്ച്ഒക്കാണ് ഷെമി മൊഴി നൽകിയത്.
കട്ടിലില്‍ നിന്ന് വീണതെന്നായിരുന്നു ഷെമി ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്.