തലസ്ഥാനത്ത് കനത്ത മഴ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Tuesday, March 18, 2025 10:44 PM IST
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. മുംബയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കോയമ്പത്തൂരിലേക്ക് വഴി തിരിച്ചുവിട്ടു.
ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മറ്റൊരു വിമാനം കൊച്ചിയിലേക്ക് തിരിച്ചു വിട്ടു. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ നീണ്ടു. ഇതോടെ പലയിടങ്ങളിലും വെള്ളം കയറി. തമ്പാനൂരിലും, വഞ്ചിയൂരിലും ചാലയിലും വെള്ളം പൊങ്ങി.
വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലും കോടതിയിലും വെള്ളം കയറി. 45 മിനിറ്റിൽ 65 മില്ലി മീറ്റർ മഴയാണ് പെയ്തത്. നഗരത്തില്‍ മേഘാവൃതമായ കാലാവസ്ഥയാണ് നിലവിലുള്ളതെന്നും കനത്ത ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു.