ലഹരിക്കടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യാപിതാവിനും മാതാവിനും വെട്ടേറ്റു
Tuesday, March 18, 2025 9:20 PM IST
കോഴിക്കോട്: കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് താമരശേരി കക്കാടുണ്ടായ സംഭവത്തിൽ യാസിറാണ് ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാന്, മാതാവ് ഹസീന എന്നിവര്‍ക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഹസീനയെ താമരശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസര്‍ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ഷിബില സ്വന്തം വീട്ടിലായിരുന്ന് കഴിഞ്ഞിരുന്നത്.
നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഷിബിലയും കുടുംബവും താമരശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ പോലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്.
ആക്രമണശേഷം കടന്നുകളഞ്ഞ യാസിറിനായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. പൂനൂരിന് അടുത്തുള്ള പെട്രോൾ പമ്പിൽ വെച്ച് ഇയാൾ കാറിൽ ഇന്ധനം നിറച്ചെന്ന് പോലീസിനു വിവരം ലഭിച്ചു.