ഗാസയിലെ ഇസ്രയേൽ ആക്രമണം; അപലപിച്ച് സൗദി
Tuesday, March 18, 2025 7:47 PM IST
റിയാദ്: ഗാസയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 400പേർ കൊല്ലപ്പെട്ടതിൽ അപലപിച്ച് സൗദി. സാധാരണക്കാരെയും കുട്ടികളെയും കൊല്ലുന്നതിൽ നിന്ന് ഇസ്രയേൽ പിൻമാറണമെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണങ്ങളുണ്ടായത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രയേൽ നടത്തിയ ഏറ്റവും തീവ്രമായ ബോംബാക്രമണമായിരുന്നു ഇത്.
വെടിനിർത്തൽ നീട്ടുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയില്ലാത്തതിനാലാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് അറബ് രാഷ്ട്രതലവൻമാർ വ്യക്തമാക്കി.