ആംബുലന്‍സിന്റെ വഴിമുടക്കി സ്കൂട്ടര്‍ ഓടിച്ചു; യുവതിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
Tuesday, March 18, 2025 7:26 PM IST
കൊച്ചി: ആംബുലന്‍സിന്റെ വഴിമുടക്കി സ്കൂട്ടര്‍ ഓടിച്ച യുവതിക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. യുവതിയുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും 7000 രൂപ പിഴ ഈടാക്കിയതായും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ശനിയാഴ്ചയായിരുന്നു സംഭവം. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൈ അറ്റുപോയ രോഗിയുമായി കൊച്ചിയിലെ ആശുപത്രിയിലേക്ക് പോയതായിരുന്നു ആംബുലന്‍സ്. ഇതിനിടെ തൊട്ടുമുന്നില്‍ സ്കൂട്ടറിലുണ്ടായിരുന്ന യുവതി മാര്‍ഗതടസം സൃഷ്ടിച്ചു എന്നാണ് കേസ്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമാണ് യുവതി ഓടിച്ചിരുന്നത്. സ്കൂട്ടറിന്റെ രജിസ്ട്രേഷന് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസം യുവതിയെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതും പിഴ ഈടാക്കിയതും. സാമൂഹ്യ സേവനം ചെയ്യാനുള്ള നിര്‍ദേശം യുവതിക്ക് നല്‍കുമെന്നും എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.