മോഹൻലാൽ ശബരിമലയിൽ ദർശനം നടത്തി
Tuesday, March 18, 2025 7:05 PM IST
പത്തനംതിട്ട: നടൻ മോഹൻലാൽ ശബരിമലയിൽ ദർശനം നടത്തി. പമ്പയിലെത്തിയ താരം ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും.
ബുധനാഴ്ച പുലർച്ചെ നട തുറന്ന് നെയ്യഭിഷേകം നടത്തിയ ശേഷമാകും അദ്ദേഹം മലയിറങ്ങുക. മോഹൻലാൽ പ്രധാന വേഷം അവതരിപ്പിക്കുന്ന എമ്പുരാൻ സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് താരത്തിന്റെ ശബരിമല ദർശനം.
മീനമാസ പൂജകൾക്കായി നട തുറന്നതിനാൽ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.