കാറും ഒമ്നി വാനും കൂട്ടിയിടിച്ചു; മൂന്നു പേർക്ക് പരിക്ക്
Tuesday, March 18, 2025 5:26 PM IST
കാഞ്ഞിരപ്പള്ളി: കാറും ഒമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് സമീപമുണ്ടായ അപകടത്തിൽ റാന്നി പെരുനാട് സ്വദേശി ആനന്ദൻ (60), ഭാര്യ ബിയാസ് (55), ഒമ്നി ഡ്രൈവർ മണ്ണാറക്കയം താന്നുവേലിൽ ബിജു (52) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.