ഒറ്റപ്പാലത്ത് ശിവസേനാ നേതാവിനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവം; പ്രതി പിടിയില്‍
Tuesday, March 18, 2025 3:53 PM IST
പാലക്കാട്: ഒറ്റപ്പാലത്ത് ശിവസേനാ നേതാവിനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി പിടിയില്‍. കയറമ്പാറ സ്വദേശി ഫൈസല്‍ ആണ് പിടിയിലായത്.
ശിവസേന പാലക്കാട് ജില്ലാ സെക്രട്ടറി വിവേകിനാണ് കുത്തേറ്റത്. ഈസ്റ്റ് ഒറ്റപ്പാലത്തെ ചായക്കടയ്ക്ക് മുന്നില്‍ തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
നേരത്തേ ചിനക്കത്തൂര്‍ പൂരത്തിനിടെ ഫൈസലിന്റെ പിതാവിനെ വിവേകും സംഘവും ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു.
അതേസമയം കുത്തേറ്റ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല