തിരുവനന്തപുരം കളക്ട്രേറ്റിലും ബോംബ് ഭീഷണി; പരിശോധന തുടരുന്നു
Tuesday, March 18, 2025 3:08 PM IST
തിരുവനന്തപുരം: പത്തനംതിട്ടയ്ക്ക് പിന്നാലെ തിരുവനന്തപുരം കളക്ട്രേറ്റിലും ബോംബ് ഭീഷണി. അജ്ഞാത ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് ഭീഷണി എത്തിയത്.
ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജീവനക്കാരെ പുറത്തിറക്കി പരിശോധന തുടരുകയാണ്.
അതേസമയം പത്തനംതിട്ട കളക്ട്രേറ്റില്‍ രാവിലെ ലഭിച്ച ബോംബ് ഭീഷണി സന്ദേശം വ്യാജമാണെന്നാണ് വിലയിരുത്തല്‍. ഇതുവരെയുള്ള പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല
അസീഫ ഗഫൂര്‍ എന്ന മെയില്‍ ഐഡിയില്‍നിന്നാണ് രാവിലെ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. റിമോട്ട് സംവിധാനത്തിലൂടെ പൈപ്പ് ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.