കൊച്ചിയിൽ 14 ഗ്രാം എംഡിഎംഎയുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
Tuesday, March 18, 2025 12:30 PM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച 14 ഗ്രാം എംഡിഎംഎയുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആന്ധ്രാ സ്വദേശി യാസില്‍ അറാഫത്തിനെ(26)യാണ് പാലാരിവട്ടത്തുനിന്ന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ബാഗിലും പാന്റിന്റെ പോക്കറ്റിലുമായാണ് ഇയാള്‍ എംഡിഎംഎ സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ രാത്രികാലങ്ങളിലായിരുന്നു വില്പന. നാലായിരം രൂപ നിരക്കിലാണ് പ്രതി ഒരു ഗ്രാം എംഡിഎംഎ വില്പന നടത്തിയിരുന്നത്.