കാസര്‍ഗോട്ട് സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു
Tuesday, March 18, 2025 11:52 AM IST
കാസര്‍ഗോഡ്: കല്ലക്കട്ടയില് സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഡ്രൈവര്‍ക്ക് സാരമല്ലാത്ത പരിക്കുണ്ട്. ഗ്ലോബല്‍ പബ്ലിക് സ്കൂളിന്റെ വാനാണ് അപകടത്തില്‍പെട്ടത്.
ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിലേക്ക് പോകുന്നതിനിടെ വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടസമയത്ത് ആറ് കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇവര്‍ക്കാര്‍ക്കും പരിക്കില്ല. ഇവരെ പിന്നീട് മറ്റൊരു വാഹനത്തില്‍ സ്കൂളിലെത്തിച്ചു.