മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ മീ​ന്‍​പി​ടി​ത്ത ബോ​ട്ടി​ന് തീ​പി​ടി​ച്ചു. ഹാ​ര്‍​ബ​റി​ല്‍ നി​ര്‍​ത്തി​യി​ട്ട ബോ​ട്ടി​നാ​ണ് തീ​പി​ടി​ച്ച​ത്. ഈ ​ബോ​ട്ടി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

ഫി​റോ​സ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബോ​ട്ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റി​ല്‍​നി​ന്ന് ഗ്യാ​സ് ചോ​ര്‍​ന്ന് തീ​പി​ടി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.