പൊന്നാനിയില്‍ മീന്‍പിടിത്ത ബോട്ടിന് തീപിടിച്ചു
Tuesday, March 18, 2025 9:43 AM IST
മലപ്പുറം: പൊന്നാനിയില്‍ മീന്‍പിടിത്ത ബോട്ടിന് തീപിടിച്ചു. ഹാര്‍ബറില്‍ നിര്‍ത്തിയിട്ട ബോട്ടിനാണ് തീപിടിച്ചത്. ഈ ബോട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
ഫിറോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് കത്തി നശിച്ചത്. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍നിന്ന് ഗ്യാസ് ചോര്‍ന്ന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.