പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരെ അക്രമിച്ചു; മുൻ സൈനികൻ അറസ്റ്റിൽ
Tuesday, March 18, 2025 4:28 AM IST
കൊല്ലം: അഞ്ചലില്‍ പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസുകാരെ ആക്രമിച്ച മുന്‍ സൈനികന് അറസ്റ്റില്‍.
ഈട്ടിമൂട് സ്വദേശി ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്ത്. ബിനു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നു എന്ന് കണ്ട്രോള് റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.
സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസുകാരെ അക്രമിച്ചത്. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോലീസുകാരെ അക്രമിച്ചതിന് പുറമെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും ബിനുവിനെതിരെ കേസെടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാൻഡ് ചെയ്തിരിക്കുകയാണ്.