കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി പൂ​നൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ. പു​നൂ​രി​ലെ ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്ന് എം​ഡി​എം​എ, അ​ള​ക്കാ​നു​ള്ള ത്രാ​സ്, പ​ണം എ​ന്നി​വ പി​ടി​കൂ​ടി.

എ​ര​മം​ഗ​ലം സ്വ​ദേ​ശി ജൈ​സ​ൽ, ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി ചാ​ന്ദി​നി ഖാ​തൂ​ൻ, ബെം​ഗ​ളൂ​രു സ്വ​ദേ​ശി​നി രാ​ധാ​മേ​ത​ഗ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 1.55 ഗ്രാം ​എം​ഡി​എം​എ, 7300 രൂ​പ, നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.