കാറും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
Monday, March 17, 2025 11:40 PM IST
കോഴിക്കോട്: പന്തീരാങ്കാവിൽ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
തിങ്കളാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസ് (19) ആണ് മരിച്ചത്.
പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.