ഫെബിന് കുത്തേറ്റ് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്
Monday, March 17, 2025 11:18 PM IST
കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽക്കയറി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുത്തേറ്റ ഫെബിൻ റോഡിലൂടെ ഓടുന്നതും പിന്നീട് അവശനായി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
ഫെബിനും തേജസും തമ്മിലുള്ള ബന്ധം എന്താണെന്ന് അന്വേഷിച്ചു വരുകയാണെന്ന് പോലീസ് പറഞ്ഞു. ഫെബിന്റെ സഹോദരിയും അക്രമിയായ തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണെന്ന സൂചനയും പുറത്തുവന്നു.
പോലീസ് ഇതു സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം കൊല നടത്തിയ തേജസ് രാജിന്റെ അച്ഛൻ പോലീസുകാരനാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ചവറ പുത്തൻതുറ സ്വദേശിയായ രാജുവാണ് തേജസ് രാജിന്റെ അച്ഛൻ.
ഡിസിആർബി ഗ്രേഡ് എസ്ഐയാണ് രാജു. കൊലപാതകത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതി പിന്നീട് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.