രണ്ടു ദിവസം പണിമുടക്ക്; ശനിയാഴ്ച മുതല്‍ നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
Monday, March 17, 2025 9:40 PM IST
ന്യൂഡൽഹി: ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 24, 25 തീയതികളില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തും. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നത്.
മുന്‍നിശ്ചയിച്ച പ്രകാരം സമരം നടക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് അറിയിച്ചു. ഇതോടെ നാല് ദിവസം തുടര്‍ച്ചായായി രാജ്യത്ത് ബാങ്കുകള്‍ അടഞ്ഞ് കിടക്കും.
എല്ലാ തസ്തികയിലും ആവശ്യത്തിന് നിയമനം, താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.